Tuesday, January 21, 2025
General

ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; 1 കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി


പത്തനംതിട്ട:തിരുവനന്തപുരത്ത് ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. 1 കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളാണ് ഇതിന് കാരണമായത്. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് ഇത്തരം അഭ്യാസ പ്രകടനം നടത്തിയത്.ആ വഴി യാത്ര ചെയ്തിരുന്ന യാത്രികരിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചത്. വളരെ വേ​ഗത്തിൽ തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാ​ഗം വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പിഴയും ഈടാക്കും. ഇത് കൂടാതെ രണ്ട് പേരെയും നല്ല നടപ്പി‌നായി എടപ്പാളിലുള്ള ഡ്രൈവിം​ഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് എം വി ഡി പറഞ്ഞു.

പത്തനംതിട്ട ആര്‍ ടി ഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് എംവിഡി പിടിച്ചെടുത്തിട്ടുള്ളത്. ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളുടെയും ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എം വി ഡി പറഞ്ഞു.പിടിയിലായ ഒരാൾ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാൾ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്.


Reporter
the authorReporter

Leave a Reply