Local News

പതിനൊന്നാം നിലയിൽ നിന്ന് അമ്മയും കുഞ്ഞും ചാടി മരിച്ചു

Nano News

നാലു വയസ്സുള്ള മകനുമൊത്ത് പതിനൊന്നാം നിലയില്‍ നിന്ന് ചാടി യുവതി മരിച്ചു.  പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ ടെക്കിയുവതിയും നാല് വയസ്സുള്ള മകനും ചാടിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത് നോക്കിയത്. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. തുടര്‍ന്ന് അമ്മയെയും മകനെയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതായാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവ് യു.എസില്‍ ആണ് ജോലി ചെയ്യുന്നത്. 2018ലാണ് ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം യുവതി ഭര്‍ത്താവിനൊപ്പം യുഎസിലെ ടെക്സാസിലേക്ക് പോയിരുന്നു. എന്നാല്‍ ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവതി യുഎസിലും ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു. കുറച്ചു ദിവസം മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു ഇവര്‍. മാതാപിതാക്കള്‍ സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റിനെ കാണിച്ചിരുന്നുവെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply