General

മഹാകുംഭമേള; ആദ്യ ദിനം, പങ്കെടുത്തത് 60ലക്ഷത്തിലധികം തീർത്ഥാടകർ


പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്ക് ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിൽ തുടക്കമായി. ആദ്യദിനം സ്നാനത്തിൽ പങ്കെടുത്ത് 60 ലക്ഷത്തിലധികം തീർത്ഥാടകരാണ്. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സം​ഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ഇന്നും നാളെയും പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണീ സം​ഗമത്തിലെ സ്റ്റാനം തുടരും.

കർശന സുരക്ഷയിലാണ് ചടങ്ങുകൾ പുരോ​ഗമിക്കുന്നത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സം​ഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകര സംക്രാന്തി ദിനമായ നാളെ മൂന്ന് കോടി പേർ കുംഭമേളയ്ക്കെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


Reporter
the authorReporter

Leave a Reply