കോഴിക്കോട് : ലയൺസ് ക്ലബ് കോഴിക്കോട് നൻമ 2023 – 24 വർഷത്തെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കോഴിക്കോട് സീ ഷെൽ ഹോട്ടലിൽ നടന്ന ചടങ്ങ് എഞ്ചിനിയർ സാജു ആൻറണി പത്താടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ: അവനി സ്കന്ദൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സുശീൽ കുമാർ വളപ്പിൽ (പ്രസിഡൻറ്), വി.പി ഗീരീഷ് കുമാർ (സെക്രട്ടറി), വിജിത്ത്കുമാർ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ലയൺസ് ഡിസ്ട്രിക് ഭാരവാഹികളായ വിശോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ , ഷാനവാസ്, സുബൈർ കൊളക്കാടൻ, അനിരുദ്ധൻ എഴുത്തുപള്ളി, പ്രേംകുമാർ, സെൽവരാജ്, ജ്യോതി പ്രകാശ്, സുനിത ജ്യോതി പ്രകാശ് എന്നിവർ സംബന്ധിച്ചു.