കോഴിക്കോട്:കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദ് ചെയ്യുക, ടെറ്റ് – അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്‌തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതു വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക, ആധാറുള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്‌തിക നിർണയം പുനക്രമീകരിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 20 ശനിയാഴ്‌ച രാവിലെ 10 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുടെ മുൻപിൽ ധർണ സംഘടിപ്പിക്കും.
കേരളത്തിൽ അധ്യാപകരുടെ യോഗ്യത കാലോചിതമായി പരിഷ്‌കരിച്ച അവസരങ്ങളിൽ എല്ലാം നിലവിലുള്ളവരെ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ് നടപ്പിലാക്കിയിരുന്നത്. ഇപ്പോൾ ഉണ്ടായ കോടതിവിധിയുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണം എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി സെപ്റ്റംബർ 20 ശനിയാഴ്‌ച രാവിലെ 10 മണിക്ക് 17 ഉപജില്ല കേന്ദ്രങ്ങൾക്ക് മുൻപിലും പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് അധ്യാപകർ അണിനിരക്കും.