കോഴിക്കോട്: ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം അർദ്ധരാത്രി 12 ന് കാർ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്ക് പരുക്ക്. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ് (20) ആണ് മരിച്ചത്. അടുവാറക്കൽ താഴം കൊല്ലരു കണ്ടിയിൽ പ്രഫുൽ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കൽ മീത്തൽ സേതു (19), എരവത്തൂർ കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.