കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത്, കരുവാരകുണ്ട് സ്വദേശി പിടിയിൽ: 21,6, 21 തിയ്യതി കരിപ്പൂർ എയർപ്പോട്ടിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റു ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി ഗോവയിലെ ഒളിസങ്കേതത്തിൽ നിന്നാണ് അന്വഷണ സംഘം പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടികൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വച്ച് മർദ്ദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരേയും മുൻപ് പിടികൂടിയ എടവണ്ണ സ്വദേശികളായ ജയ്സൽ, നിസ്സാം എന്നിവർക്ക് എതിരേയും കരുവാരകുണ്ട് സ്റ്റേഷനിൽ കേസ് ഉണ്ട്. 21.6 ’21 തിയ്യതി കരിപ്പൂർ എയർപോർട്ടിൽ വന്ന പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ വച്ച് മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ പാലക്കാട് സ്വദേശിയെ ‘തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു.ഇതോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി. 19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം’ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ,കൊണ്ടോട്ടി ഡി വൈൈ എസ് പി അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘങ്ങളായ ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി സഞ്ജീവ് ,എ .എസ് .ഐ ബിജു സൈബർ സെൽ മലപ്പുറം ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.വി.കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്