Local News

കാമരാജിന്റ ജീവിതചരിത്രം പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിക്കണം.


കോഴിക്കോട്: മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും തികഞ്ഞ ഗാന്ധിയനും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന കാമരാജിന്റെ ജീവിതചരിത്രം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് വരും തലമുറക്ക് മാതൃക ആക്കേണ്ടതാണെന്ന്
കാമരാജ് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളും മറ്റും. ഉൾക്കൊണ്ടുകൊണ്ട് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കണമെന്നും അഭിപ്രായപ്പെട്ടു. കാമരാജിൻ്റെ 50-ാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. കോഴിക്കോട് നടന്ന സമ്മേളനത്തിൽ കാമരാജ് ഫൗണ്ടേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ പി. .കെ. കബീർ സലാല അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോക്ട‌ർ കെ മൊയ്തു ഉദ്ഘാടനം ചെയ്തു. പി.ടി.എ.റഹീം എം.എൽ.എ,പി. എം. മുസമ്മിൽ പുതിയറ, കെ.എം സെബാസ്റ്റ്യൻ. കൊച്ചറ മോഹനൻ നായർ. കെ.കെ അബ്ദുല്ല, അഡ്വ. കെ.നസിമ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക പ്രവർത്തന മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ. കബീർ വെള്ളിമുക്ക് ,പി. കെ. ഹാരിസ് മണ്ണൂർ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കാരുണ്യ സ്നേഹ സാന്ത്വന ഗ്രൂപ്പിൻറെ ഇശൽ വിരുന്നും ഉണ്ടായിരുന്നു.

ഒൻപത് വർഷക്കാലം തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയുമായിരുന്ന കാമരാജ് അഴിമതിയുടെ കറ പുരളാത്ത നേതാവായിരുന്നുവെന്നും സ്ക്കൂളുകളിൽ സൗജന്യ വിദ്യാദ്യാസവും ഉച്ചക്കത്തി വിതരണവും രാജ്യത്ത് ആദ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി കെ. കാമരാജ് ആയിരുന്നുവെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.


Reporter
the authorReporter

Leave a Reply