വെള്ളിയൂർ: വെള്ളിയൂർ പുളിയാക്കര തറവാട് കുടുംബ കൂട്ടായ്മ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ,ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് വെള്ളിയൂർ എ യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു.കുടുംബ കൂട്ടായ്മ ചെയർമാൻ പി ഇമ്പിച്ചി മമ്മു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാറക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ മധുകൃഷ്ണൻ മാസ്റ്റർ, കാദർ പുളിയാക്കര, മജീദ് എടവന, വി.പി മൂസ്സ പേരാമ്പ്ര, കെ.ടി അസ്സൻ മാസ്റ്റർ, റസാക്ക് ബ്രാലിയിൽ, അജയ് മാസ്റ്റർ, ബഷീർ കിളിയാലൻക്കണ്ടി, ഖാലിദ് എടവന, ക്യാമ്പ് കോഡിനേറ്റർ ബഷീർ കെ ആശംസകളർപ്പിച്ചു. ഡോ: ദർശന ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി മൂസ്സക്കുട്ടി സ്വാഗതവും, ക്യാമ്പ് കൺവീനർ എം.കെ ഫൈസൽ നന്ദിയും പറഞ്ഞു. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, സെറം ക്രിയാറ്റിൻ, സെറം കൊളസ്ട്രോൾ, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ, ക്ല പ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ഹൈറ്റ് & വെയ്റ്റ് ചെക്കപ്പ് തുടങ്ങിയ ടെസ്റ്റുകളും പരിശോധനയുമാണ് 100 പേർക്ക് സൗജന്യമായി നൽകിയത്. നഫീസ ആദം, റസിയ ഇമ്പ്രാഹിം, സീനത്ത് പൂനൂർ, സൗദ ടീച്ചർ, സാഹിദ സി.എം,റീമ മൂടാടി, അഷ്റഫ് എളയാടത്ത് ക്യാമ്പിന് നേതൃത്വം നൽകി