Latest

സന്നദ്ധ സംഘടനകൾക്ക് സെഞ്ച്വറി മർച്ചൻ് അസോസിയേഷൻ വസ്ത്രങ്ങൾ കൈമാറി

Nano News

കോഴിക്കോട്: റംസാൻ – വിഷു ആഘോഷത്തോടനുബന്ധിച്ച് പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ സെഞ്ച്വറി മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നിർദ്ദനർക്ക് സമ്മാനിക്കാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നഗരത്തിലെ സന്നദ്ധ സംഘടനകൾക്ക് വസത്രങ്ങൾ കൈമാറി.

അസോസിയേഷൻ പ്രസിഡന്റ് കെ വി ആലിക്കോയ
ഫ്രാൻസിസ് റോഡ് യുവ തരംഗ് ജനറൽ സെക്രട്ടറി വി വി മുഹമ്മദ് അഷറഫിന് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്
എം കെ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ പി നിധിൻ രാജ് , ട്രഷറർ കെ സി നസിമ്മുദ്ദീൻ, വൈസ് പ്രസിഡന്റ് കെ കെ അബ്ദുൽ വഹാബ്,
ബി വി സാദിഖ്, കെ ടി ഇബ്രാഹീം ,പി വി മുസ്തഫ എന്നിവർ പ്രസംഗിച്ചു.

തെക്കെ ഇന്ത്യയിലെ ഏറവും വലിയ വസ്ത വിപണന രംഗത്തെ മൊത്ത കച്ചവടക്കാരുടെ കൂട്ടായ്മയാണ് സെഞ്ച്വറി മെർച്ചൻ് അസോസിയേഷൻ . കൂട്ടായ്മയിലെ
300 അംഗങ്ങൾ ചേർന്ന് ശേഖരിച്ച 5 ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് സന്നദ്ധ സംഘടനകൾക്ക് കൈമാറിയത്.
സി എച്ച് കൾച്ചറൽ സെന്റർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കുണ്ടുങ്ങൽ യൂണിറ്റ്, നെഹ്റു വിചാര വേദി , കനിവിന്റെ മക്കൾ , ഹ്യൂമാനിറ്റി ട്രസ്റ്റ് തുടങ്ങി 42 സംഘടനകൾ വഴി അർഹരായവരിലേക്ക് കൈമാറും.
എല്ലാ വിശേഷ ദിവസങ്ങൾക്ക് മുന്നോടിയായി നിർദ്ദനർക്ക് കരുതലാകാൻ ഒപ്പം ഉണ്ടാകാറാറുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ വി ആലിക്കോയ പറഞ്ഞു.


Reporter
the authorReporter

Leave a Reply