BusinessGeneralLatest

ഒളിമ്പിക് താരങ്ങളുടെ കരാര്‍ പുതുക്കി എക്‌സോണ്‍

Nano News

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി  എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സ്. കമ്പനിയുടെ മുന്‍നിര റീട്ടെയിലര്‍മാരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഒളിമ്പിക് ക്യാമ്പയിനായിരുന്നു ടോക്കിയോ 2020. വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റും രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി നീരജ് ചോപ്ര മാറിയപ്പോള്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു. കായിക മത്സരത്തില്‍ വെങ്കലം നേടിയ ബജ്‌റംഗ് പുനിയ, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍ ഗുസ്തി താരം കൂടിയാണ്. അനുമോദന ചടങ്ങില്‍, എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സിന്റെ പുതിയ ഉത്പന്നങ്ങളായ മൊബില്‍ സൂപ്പര്‍ എസ് യുവി പ്രൊ, മൊബില്‍ സൂപ്പര്‍ മോട്ടോ 2ഡബ്ല്യൂ എഞ്ചിന്‍ ഓയില്‍ നവീകരിച്ച പതിപ്പ് എന്നിവയും പ്രദര്‍ശിപ്പിച്ചു,


Reporter
the authorReporter

Leave a Reply