കോഴിക്കോട് : ഗതാഗത നിയമം പാലിച്ച് മിനിമം വേഗതയിൽ നിശ്ചിയിച്ച സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്ന ദി ട്രെയിറ്റ് കാർ റാലിയ്ക്ക് ആവേശകരമായ സമാപനം.
മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ കാർ റാലി
രാവിലെ 8.30 ന് ബീച്ച് ഗാന്ധി റോഡ് ജംഗ്ഷനിൽ നിന്ന് തുടക്കമിട്ടു . കോഴിക്കോട് ആർ ടി ഒ പി ആർ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

20 മുതൽ 40 വരെ സ്പീഡ് വേഗതയിൽ 3 ചെക്ക് പോസ്റ്റ്കളിൽ അടയാളപ്പെടുത്തിയ നിശ്ചിത സമയത്തിനുളളിൽ ലക്ഷ്യസ്ഥാനത്ത് എത്തിയ കാർ യാത്രക്കാരിൽ റഫീഖ് വി കെ സി – വസീം ടീം ഒന്നാം സ്ഥാനവും
സൂരജ് അജന്ത – പ്രണബ് ടീം രണ്ടാം സ്ഥാനവും ജാഷീദ് – മുസമ്മിൽ ടീം മൂന്നാം സ്ഥാനവും നേടി ‘.
വിജയികൾക്ക് ഗതാഗത വകുപ്പം മന്ത്രി കെ ബി ഗണേഷ് കുമാർ ഉപഹാരം നൽകി. “ഡ്രൈവിംഗ് ടു കിൽ ലൈസൻസാണ് ” ആളുകളുടെ കൈവശമുള്ളത് , ഇത് മാറ്റി ലൈസൻസ് ടു ഡ്രൈവ് നൽകും അതിൻ്റെ ഭാഗമാണ് ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണമെന്നും മെയ് 1 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ലബ് പ്രസിഡൻ്റ് എ കെ ഷാജി മൈജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മെഹറൂഫ് മണലൊടി , ട്രഷറർ കെ വി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
കാർ റാലിയ്ക്ക് ബിസിനസ് ക്ലബ് ക്യാബിനറ്റ് മെമ്പർമാരായ പി സി ആസിഫ്, ഷാഹിദ് ഷാജി, സന്നാഫ് പാലക്കണ്ടി, കെ സലാം എന്നിവർ നേതൃത്വം നൽകി.
ഗതാഗത നിയമം ലംഘനം,
മദ്യം – മയക്ക് മരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കൽ എന്നിവക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എ കെ ഷാജി പറഞ്ഞു.










