Latest

കടലും നഗരവും ആസ്വദിച്ച് വയനാട്ടിലെ ഭിന്നശേഷി വിദ്യാർഥികൾ ; റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പ്രവർത്തകർ കോഴിക്കോട് ബീച്ചിൽ സ്വീകരിച്ചു.

Nano News

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകരുടെ സഹകരണത്തോടെ
പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരവും കടലും കാണാൻ അവസരം ഒരുക്കി.

നഗരത്തിൻ്റേയും കടലിൻ്റെയും പറഞ്ഞ് കേട്ട കൗതുക കാഴ്ച്ചകൾ സ്വപനമായി കണ്ട ഇവർക്ക് മൈജിയും റോട്ടറി സൈബർ സിറ്റി പ്രവർത്തകരും ബീച്ചിൽ സ്വീകരണം നൽകി.

വയനാട് പൊഴുതനയിൽ പ്രവർത്തിക്കുന്ന ലൗ ഷോർ വിദ്യാലയത്തിലെ 35 ഭിന്നശേഷി വിദ്യാർഥികൾക്കാണ് കടലും നഗരവും കൗതുക കാഴ്ച്ചകളും കാണാൻ വിനോദയാത്ര ഒരുക്കിയത്.

വൈത്തിരി ,പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി പഞ്ചായത്തുകളിലെ തോട്ടം മേഖലകളിൽ ജോലി ചെയ്ത് വരുന്ന തീർത്തും നിർധനകുടംബത്തിലുള്ള കുട്ടികളാണ് ലൗ ഷോറിൽ പഠിക്കുന്നത്. ജീവിതത്തിലിന്ന് വരേയും സ്വന്തം വീടും സ്കൂളുമല്ലാതെ ഇവർക്ക് പുറം നാട്ടിലെ കാഴ്ച്ചകൾ കാണാൻ കഴിഞ്ഞിട്ടില്ല. ആറ് വയസ്സ് മുതൽ 48 വയസ്സ് വരെയുള്ള പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന ലൗ ഷോറിലെ വിദ്യാർഥികളായ
ഭിന്നശേഷിക്കാരാണ് യാത്രയിൽ പങ്കെടുത്തത്.

വെളളിയാഴ്ച രാവിലെ ഏഴ് മണിക്ക് യാത്ര പുറപ്പെട്ട സംഘം പ്ലാനറ്റേറിയവും കാപ്പാട് ബീച്ചും ,കോഴിക്കോട് ബീച്ചും മതിയോളം കണ്ടാസ്വദിച്ച് വൈകീട്ടോടെ സ്വദേശത്തേയ്ക്ക് യാത്ര തിരിച്ചു.

വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും അധ്യാപകരും അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകരും അനുഗമിച്ചു.അവശകലാകാരൻമാരെയും ഭിന്നശേഷി വിദ്യാർഥികളേയും കാൻസർ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിൻ്റെ നേതൃത്വത്തിൻ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിനോദയാത്ര സംഘടിപ്പിച്ചത്. വസ്ത്രങ്ങൾ, ഭക്ഷണ കിറ്റുകൾ, ധനസഹായം എന്നിവ മൈജി ചെയർമാൻ എ കെ ഷാജി വിതരണം ചെയ്തു.

ബീച്ചിൽ നൽകിയ സ്വീകരണത്തിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ അധ്യക്ഷത വഹിച്ചു. മൈജി ചെയർമാൻ എ.കെ.ഷാജി, റോട്ടറി ഗവർണർ ഇലക്റ്റ് ഡോ. സേതു ശിവശങ്കർ , എം എം ഷാജി, സി എസ് സവീഷ് പ്രസംഗിച്ചു.
സന്നാഫ് പാലക്കണ്ടി സ്വാഗതവും കെ സ്മിത നന്ദിയും പറഞ്ഞു.
അരങ്ങ് കലാസാംസ്കാരിക വേദി ചെയർമാൻ കെ.കെ.അലി കിഴക്കോത്ത്,കൺവീനർ അഷ്റഫ് വാവാട് ,ട്രഷറർ ടി.പി. അബ്ദുൽ മജീദ്,എ.കെ.അഷ്റഫ്,
തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.

 


Reporter
the authorReporter

Leave a Reply