Thursday, December 26, 2024
Local News

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും


കോഴിക്കോട്: എലത്തൂരിലെ ഡീസല്‍ ചോര്‍ച്ചയില്‍ വിവിധ വകുപ്പുകളുടെയും HPCLന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നുമണിയോടെ ആരംഭിക്കും.

HPCL ലെ ഇന്ധന ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഒജഇഘ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

മെക്കാനിക്കല്‍ & ഇലക്ട്രോണിക്കല്‍ സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. HPCLന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply