Saturday, November 23, 2024
Local NewsPolitics

ഓണപ്പൂവിലും അഴിമതി


കോഴിക്കോട്: അഴിമതിയിൽ മുങ്ങി കുളിച്ച കോഴിക്കോട് കോർപ്പറേഷൻ ഓണത്തിന് പൂക്കച്ചവടത്തിലും വൻ അഴിമതി. പൂ വിപണി മൊത്ത കച്ചവടത്തിനായ് വർഷങ്ങളായി അനുവദിച്ചു വരുന്ന പാളയം ബസ് സ്റ്റാൻ്റ് പരിസരത്ത് മൊത്ത കച്ചവടക്കാർക്ക് സ്ഥലം അനുവദിക്കുന്നതിന് നിലവിൽ മുൻകൂട്ടി അപേക്ഷ സ്വീകരിക്കുകയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കുകയും വേണമെന്ന ചട്ടം നിലനിൽക്കവേ കോർപ്പറേഷൻ ഡപ്യൂട്ടി മേയറും ഉദ്യോഗസ്ഥ ലോഭിയും ചേർന്ന് വൻതുക കൈക്കൂലി വാങ്ങി കുത്തകാവകാശം നൽകി സ്റ്റാളുകൾ അനുവദിച്ചത് അംഗീകരിക്കുവാനാകില്ലെന്ന് ബി.ജെ.പി.കൗൺസിൽ പാർട്ടി യോഗം ആരോപിച്ചു.


2024 ജൂലൈ 23 ന് നൽകിയ അപേക്ഷകൾ പരിഗണിക്കാതെ പിന്നീട് നൽകിയ അപേക്ഷകൾ ഡപ്യൂട്ടി മേയർ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണന നോക്കാതെ സ്റ്റാളുകൾ അനുവദിച്ചതിലൂടെ വൻ തുകയാണ് തട്ടിയെടുക്കുന്നത്.ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ ലേലം നടത്തി കൂടുതൽ തുക നൽകുന്നവർക്ക് ലഭ്യമാക്കുക എന്ന സാമാന്യ രീതിപോലും പാലിച്ചില്ല.പാർലമെന്റെറി പാർട്ടി ലീഡർ ടി.രനീഷ് കൗൺസിലർമാരായ അനുരാധ തായാട്ട്,രമ്യാസന്തോഷ്,ശിവപ്രസാദ്,സത്യഭാമ,സരിതപറയേരി എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply