Local News

നിർമ്മാണ മേഖലയെ നിശ്ചലമാക്കിക്കൊണ്ട് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ്റെ പണിമുടക്ക്


കോഴിക്കോട്:നിർമ്മാണ മേഖലയിലെ എസ്കവേറ്ററുകൾ, ബാക്ക്ഹോ,ക്രെയിൻ, ടിപ്പർ മുതലായ വാഹനങ്ങൾക്ക് 30 വർഷമായി തുടരുന്ന നിരക്ക് വർദ്ധിപ്പിക്കാത്ത നടപടിക്കെതിരെ പണിമുടക്ക് പ്രതിഷേധം.വാഹനങ്ങളുടെ വിലയും അനുബന്ധ സാമഗ്രികളുടെ വിലയും തൊഴിലാലാളികളുടെ വേതനവും പതിൻമടങ്ങ് വർദ്ധിച്ച സാഹചര്യത്തിലാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പണിമുടക്ക് നടത്തിയത്.

 

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വാടക ഒക്ടോബർ 1മുതൽ10-20 ശതമാനം വരെ വർദ്ധിപ്പിക്കാൻ പോകുന്നതിന് മുന്നോടിയായാണ് പണിമുടക്ക് സഘടിപ്പിച്ചത് .പണിമുടക്കിന്റെ ഭാഗമായി തിരുവമ്പാടി മുതൽ മുക്കം അഗസ്ത്യമുഴി വരെ വാഹന പ്രചാരണ ജാഥ നടത്തി.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിൻസ് മാത്യു ഉദ്ഘാടനം ചെയ്തു.വാഹനങ്ങൾ പ്രവർത്തിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിയന്ത്രണങ്ങളും അടിക്കടിയുള്ള പിഴ ചുമത്തലും ഓടുന്നതിലെ സമയ നിയത്രണവും ഈ മേഖലയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുവെന്നും,
ഏറെ പ്രതിസന്ധി നേരിടുന്ന ഈ മേഖലയിലെ ആളുകൾക്ക് സംസ്ഥാനത്ത നടക്കുന്ന ദേശീയപാത,തുരങ്ക പാത പോലുള്ള വൻകിട പ്രവർത്തികളുടെ 50 ശതമാനമെങ്കിലും തങ്ങൾക്ക് തരണമെന്നും വിൻസ് മാത്യു പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ റിയാനാ
മുക്കംമേഖലാ പ്രസിഡന്റ് നൗഷാദ് തോട്ടുമുക്കം,സെക്രട്ടറി നസീർ തൊട്ടുമുഴി,ജോസ് പള്ളികുന്നേൽ ,കുഞ്ഞ്‌ ഇബ്റാഹിം നീലേശ്വരം എന്നിവർ സംസാരിച്ചു .


Reporter
the authorReporter

Leave a Reply