കോഴിക്കോട് : കേരള പ്രൈവറ്റ് കോളേജ്
മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഉത്തരമേഖല പ്രതിനിധി സമ്മേളനം കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ദീർഘകാല സർവീസിന് ശേഷം വിരമിക്കുന്നവർക്കും
വേറിട്ട നേട്ടങ്ങൾ കൈവരിച്ചവർക്കും ഉപഹാരം നൽകി.
മേഖലാ പ്രസിഡണ്ട് ജി.കുര്യൻ അധ്യക്ഷത വഹിച്ചു. കോളേജ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സെക്രട്ടറി സലീം വേങ്ങാട്ട് ഉപഹാരം നൽകി. കെ.പി. നജീബ്, ബിജു . കെ. സെബാസ്റ്റ്യൻ കെ.സി,
പി. അബ്ദുൽ മജീദ്, അബ്ദുൽ സത്താർ, പ്രമോദ് കുമാർ. പി , മുതലായവർ പ്രസംഗിച്ചു.
ഉത്തര മേഖലാ പുതിയ ഭാരവാഹികളായി കെ. പ്രമോദ്കുമാർ (പ്രസിഡണ്ട് )
കെ.പി. നജീബ് (സെക്രട്ടറി)
ബിജു . കെ.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.