Art & CultureLocal News

ചിറക് 2025″ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം; വിളംബര ജാഥ വർണ്ണാഭമായി

Nano News

 

താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം ചിറക് 2025 സെപ്റ്റംബർ 23-ന് കാരുണ്യതീരം ക്യാമ്പസിൽ നടക്കും. കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ താമരശ്ശേരി നഗരത്തിൽ  നടന്നു.

സ്വാഗത കമ്മിറ്റി ചെയർമാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പ്രേംജി ജയിംസ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, വൈസ് പ്രസിഡന്റുമാരായ സൗദാബിവി, ബിന്ദു സന്തോഷ്, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്‌റഫ് താമരശ്ശേരി, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ ഷമീർ ബാവ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധി ഷാൻ കട്ടിപ്പാറ, ഡോ. ആശ, ഡോ. ഇസ്മായിൽ മുജദ്ദിതി, എൻ. കെ മജീദ്, ഹസീന. എം, സലീന അമ്പലമുക്ക്, ലത്തീഫ് പി. പി എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ, അധ്യാപകർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ അംഗങ്ങൾ, താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗോകുലം കോളേജ് എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികൾ, താമരശ്ശേരി ജി. എം. യു. പി സ്കൂൾ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply