Latest

ബാർക്ക് റേറ്റിങ്ങ് തട്ടിപ്പിൽ കേന്ദ്ര – സംസ്ഥാന സർക്കാർ അന്വേഷണം നടത്തണം; രാജീവ് ചന്ദ്രശേഖർ

Nano News

കൊച്ചി:ബാർക്ക് റേറ്റിങ് തട്ടിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റേറ്റിങ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഒരാൾ വന്ന് ചാനൽ തുടങ്ങി പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു അപകടകരമാണ്. 20,30 വർഷമായി നന്നായി ജോലി ചെയ്യുന്നവരെ ബാർക്ക് തട്ടിപ്പിലൂടെ പുറകിൽ ആക്കുന്നതിൽ നടപടി വേണം. നാടിന് നല്ലതല്ല ഈ നീക്കമെന്നും ജനാധിപത്യത്തിലെ അഭിപ്രായ രൂപീകരണത്തെ ഹൈ ജാക്ക് ചെയ്യലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പണ്ട് ആന്ധ്രയിലും തമിഴ്നാടിലും നടന്ന ഈ തട്ടിപ്പ് കേരളത്തിൽ വരുമെന്ന് കരുതി ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.കോഴ നൽകി പെട്ടെന്ന് വളർച്ചയും വരുമാനം ഉണ്ടാക്കിയാൽ അത് അന്വേഷിച്ച് നടപടിയെടുക്കണം. മാധ്യമങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകൾ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ബാർക് ഡാറ്റ അട്ടിമറിക്കാൻ കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക് ജീവനക്കാർ പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികൾ എത്തിയെന്ന വാർത്ത 24 ന്യൂസാണ് പുറത്തുവിട്ടത്. ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ചാനൽ ഉടമയും നിരന്തരം നടത്തിയ ഫോൺ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടു.


Reporter
the authorReporter

Leave a Reply