ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് തുറന്നുപറയാൻ ഇ പി ജയരാജൻ തയ്യാറാവണം: എം ടി രമേഷ്
കോഴിക്കോട് : ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇത് തന്റെ പുസ്തകം അല്ല എന്നാണ് ഇ പി ജയരാജൻ പറയുന്നത്. എന്നാൽ ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് എന്ന് വ്യക്തമാക്കാൻ ഇ പി ജയരാജന് ബാധ്യതയുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. ഇന്നത്തെ ദിവസം ഇങ്ങനെ ഒരു ഗൂഢാലോചന നടത്തുന്നതിന്റെ ഗുണഭോക്താക്കൾ ആരാണ്. ആരാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്നത്. ഡിസി ബുക്സ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസാദക സ്ഥാപനമാണ്. ആ സ്ഥാപനമാണ് എ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത്. താൻ പറയാതെയാണ്...









