ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം ഇത്തവണയും ചടങ്ങുകൾമാത്രമായി നടക്കുന്നു. പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് നടന്നു.
ആരതി ജിമേഷ് കടലുണ്ടി: ഈവർഷത്തെ കടലുണ്ടി വാവുത്സവം, കോവിഡ് സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഉത്സവച്ചടങ്ങുകൾ മാത്രമായി നടത്തപ്പെടുന്നു. , വെള്ളിയാഴ്ച്ച നടന്ന പേടിയാട്ടുകാവിലെ ആദ്യകൊടിയേറ്റിനും, ഞായറാഴ്ച്ച കുന്നത്ത് തറവാട്ടിൽ നടന്ന കൊടിയേറ്റിനും, ഇന്ന് ജാതവൻ കോട്ടയിലെ ജാതവൻ പുറപ്പാടിന്റെ ചടങ്ങുകളിലും ഭക്തജനസാന്നിധ്യം നിയന്ത്രിച്ചു. കടലുണ്ടി വാവുൽസവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ജാതവൻ പുറപ്പാടിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മണ്ണുർ ജാതവൻ കോട്ടയിൽ നിന്ന് തുടക്കമായി. ജാതവന്റെ ഊര് ചുറ്റലിന് ശേഷം വ്യാഴാഴ്ച്ച വാവുദിവസം വാക്കടവിൽ ദേവിയുമായി കണ്ടുമുട്ടി....