സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം
കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി മാരീഡ്’ എന്ന ചിത്രവും ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയിരുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വീണ്ടുമൊരു പുതിയ ചിത്രവുമായി എത്തുകയാണ് വെള്ളത്തിന്റെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍. സണ്ണി വെയ്‌നും അലന്‍സിയറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ചിത്രത്തിന്റെ കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍...