Health

GeneralHealth

മലപ്പുറത്ത് മഞ്ഞപ്പിത്തവും ഷിഗെല്ലയും പടരുന്നു

മലപ്പുറം: മഴക്കാലമായതോടെ മലപ്പുറത്ത് മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ഒരു മാസത്തിനിടെ 154 മഞ്ഞപ്പിത്തം കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. 1607 സംശയാസ്പദ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വള്ളിക്കുന്നിലും അത്താണിക്കലിലുമാണ് രോഗവ്യാപനം കൂടുതലുള്ളത്. ആർക്കും ഗുരുതരമായ രോഗാവസ്ഥ ഇല്ലെന്നും, ജില്ലയിൽ സെക്കൻഡറി കേസുകൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ കൈകൊണ്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക അറിയിച്ചു. കഴിഞ്ഞ ദിവസം 15 വയസുള്ള പെൺകുട്ടി മരണപ്പെട്ട സംഭവം മഞ്ഞപ്പിത്തമാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. കൂടുതൽ പരിശോധനകൾ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ...

GeneralHealth

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

പയ്യോളി: കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...

GeneralHealth

സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി

തിരുവന്തപുരം: ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍...

GeneralHealth

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി കോഴിക്കോട്ടെ...

BusinessGeneralHealth

സൂപ്പർ സ്പെഷ്യാലിറ്റി നേത്രചികിത്സ ആശുപത്രിയായ “ദി ഐ ഫൗണ്ടേഷൻ ” 22 മത് ശാഖ നാളെ കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു

കോയമ്പത്തൂർ ആസ്ഥാനമായുള്ള ദി ഐ ഫൗണ്ടേഷൻ, നേത്ര ചികിത്സ ശൃംഖല, അതിൻറെ സ്ഥാപകനായ ഡോക്ടർ ഡി രാമമൂർത്തിയുടെ നേത്യത്വത്തിൽ തങ്ങളുടെ 22 മത് ശാഖ, കോഴിക്കോട്, ജൂൺ...

GeneralHealth

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ്...

GeneralHealth

പക്ഷിപ്പനി; ആലപ്പുഴയില്‍ ആശങ്ക

ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയില്‍ ആശങ്ക. കാക്കകള്‍ മറ്റിടങ്ങളിലേക്കെത്തുന്നത് രോഗബാധ തീവ്രമാക്കിയെന്നാണ് സംശയിക്കുന്നത്. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം, മാരാരിക്കുളം തെക്ക്,...

GeneralHealth

നാല് വയസുകാരന്‍റെ മരണം; ‘അനസ്തേഷ്യ മാനദണ്ഡം പാലിച്ചില്ല’, പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ...

GeneralHealth

പക്ഷിപ്പനി; ആലപ്പുഴയിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം

ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ...

GeneralHealth

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിൽ രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 441 പേർ; നടപടിക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന നിരവധി പേർക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രണ്ടാഴ്ചക്കിടെ ഫ്ലാറ്റിൽ രോഗബാധിതരായത് 441 പേരാണ്....

1 17 18 19 46
Page 18 of 46