ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപിത്ത വ്യാപനം, ആരോഗ്യ വകുപ്പ് ഒളിച്ച് കളി അവസാനിപ്പിക്കണം: ബി.ജെ.പി
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുംമ്പാട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തം പടർന്ന് പിടിച്ചിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും രോഗവ്യാപനം ഉണ്ടായ ഉറവിടംപുറത്ത് വിടാതെ ആരോഗ്യ വകുപ്പ് ഒളിച്ച് കളിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ ബി.ജെ.പി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി കടിയങ്ങാട് ഹെൽത്ത് സെൻ്റർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൻ്റെ സമീപത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് രോഗം പടരാൻ ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അനൗദ്യോഗികമായി പറയുന്നത് ചിലരെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമാണ് ഇത്,...









