യഥാർത്ഥ വനിത ശാക്തീകരണം നടക്കുന്നത് മോദി ഭരണത്തിൽ. ശോഭാ സുരേന്ദ്രൻ
കോഴിക്കോട്:നരേന്ദ്ര മോദി സർക്കാറാണ് യഥാർത്ഥ വനിത ശാക്തീകരണം നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. മഹിള മോർച്ച കോഴിക്കോട് സിറ്റി ജില്ല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ സമൂഹം അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാലഘട്ടമാണ്.സ്ത്രീപക്ഷ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.പ്രതിരോധ മേഖല ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ വനിതകൾക്ക് അവസരം നൽകി. സർവ്വവ്യാപിയും സർവ്വസ്പർശിയുമായ ഭരണത്തിനാണ് മോദി സർക്കാർ നേതൃത്വം നൽകുന്നത്. കേരളത്തിലെ ഇടതു- കോൺഗ്രസ്സ് നേതൃത്വം അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും മുഖമുദ്രയായി മാറി. ശബരിമലയിലെ സ്വർണ്ണപാളി വിവാദം ദേശീയ അന്വേഷണ...









