പുതുതലമുറയോടു സംവദിക്കാൻ പുതിയ കലാവിഷ്കാരങ്ങൾ വേണം: സജിത മഠത്തിൽ
വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിനു പ്രൗഢമായ തുടക്കം കോട്ടയ്ക്കൽ: സാമൂഹിക രാഷട്രീയ പ്രശ്നങ്ങളിലേക്കും ശാസ്ത്ര വിജ്ഞാന മണ്ഡലങ്ങളിലേക്കും പുതുതലമുറയുടെ ശ്രദ്ധ ക്ഷണിക്കാനും അവരെ ഇടപെടുവിക്കാനും പുതിയ സംവേദനമാദ്ധ്യമങ്ങൾ വികസിപ്പിക്കണമെന്ന് സാംസ്കാരികപ്രവർത്തകയും അഭിനേത്രിയുമായ സജിത മഠത്തിൽ പറഞ്ഞു. നാലാമത് വികെഎസ് ശാസ്ത്രസാംസ്കാരികോത്സവം കോട്ടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1980കളിൽ ജനങ്ങളോടു സംവദിക്കാൻ വികസിപ്പിച്ച ശാസ്ത്രകലാജാഥ ആ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യവും സഫലവുമായിരുന്നു. പുതിയ സ്വഭാവവിശേഷങ്ങളും ചിന്താഗതികളുമുള്ള തലമുറകളെയാണ് ഇന്ന് അഭിസംബോധന ചെയ്യേണ്ടത്. വി. കെ. ശശിധരൻ്റെ സവിശേഷതയാർന്ന ഗാനരീതികൾപോലെ ഇന്നിനു പറ്റിയ പുതിയ കലാവിഷകാരങ്ങൾ...









