യമുനയിൽ ജലനിരപ്പ് ഉയരുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത, ഡൽഹിയിൽ ജാഗ്രത
ഡൽഹി ;ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴ കൂടുതൽ പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലേക്കും നാശനഷ്ടത്തിലേക്കും തള്ളി വിടുകയാണ്, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37-ലധികം പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നത് ഡൽഹിയിൽ ആശങ്ക ഉയർത്തുകയാണ്. ഇന്നലെ വൈകുന്നേരം 205.33 മീറ്റർ എന്ന അപകടരേഖ കടന്ന് യമുനയിലെ ജലനിരപ്പ് ഇന്ന് രാവിലെ 206.32 ആയി ഉയർന്നു – ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് ഉയരുന്നത്. കഴിഞ്ഞ ദിവസം നദിയിലെ ജലനിരപ്പ് അപകടനില...