നാല് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാധ്യത
ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്ന നാല് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത് . ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ആണ് ഉഷ്ണതരംഗ സാധ്യത ഉള്ളത് . ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് 6 വരെ നിയന്ത്രണങ്ങൾ ഉണ്ട്. അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടും. ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി...







