മഴ ശക്തമാകുന്നു
സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ ശക്തമാകാൻ സാധ്യതയുെണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ്...








