ആരാധകര്‍ക്ക് നിരാശ, മോഹൻലാല്‍ ചിത്രം റാം വൈകും
മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്. നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തില്ല എന്നതാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാകാത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ 360 മോഹൻലാല്‍ ചിത്രമായി ക്രിസ്‍മസിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണട്്. ഗാനരചന നിര്‍വഹിക്കുന്നത് വിനായക്...









