കോഴിക്കോട് : വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി കൊടുവള്ളി സ്വദേശി ഗോപുരം വീട്ടില്‍ ഷവിന്‍ലാല്‍ നെ(33) കുന്ദമംഗലം പോലീസ് പിടികൂടി.
തിരുവമ്പാടി കോഴിക്കോട് റോഡില്‍ ഓടുന്ന ചൈത്രം ബസിലെ ഡ്രൈവറായ പ്രതി ലഹരി ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം റോഡ് ജംക്ഷനില്‍ വെച്ച് പോലീസ് പരിശോധിച്ചപ്പോൾ ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ നിന്നും സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI മാരായ നിതിന്‍.എ, ബൈജു ടി , SCPO വിപിന്‍, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .













