കോഴിക്കോട്: ജെസിഐ മാങ്കാവ് സി.എസ്.ഡബ്ല്യൂ.എ കോഴിക്കോട് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഓഡിറ്റിംഗ് സ്ഥാപനമായ സി.എസ്.ഡബ്ല്യൂ.എയുടെയും മഞ്ജു വാര്യർ ബ്രാൻഡ് അംബാസിഡർ ആയ ലേണിങ് അപ്പ്ലിക്കേഷനായ ലസാഗുവും സംയുക്തമായി കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സി.എസ്.ഡബ്ല്യൂ.എ ചെയർമാൻ സവീഷ് കെ വി, സി.എസ്.ഡബ്ല്യൂ.എ മാനേജിങ് ഡയറക്ടറും ജെസിഐ മാങ്കാവ് സി.എസ്.ഡബ്ല്യൂ.എ പ്രസിഡന്റുമായ നിതിൻ ബാബു ,ലസാഗു ഡയറക്ടർസ് മാഹിർ ബിൻ ഫാറൂഖ് , അബ്ബാസ്, ജെസിഐ മാങ്കാവ് സി.എസ്.ഡബ്ല്യൂ.എ സെക്രട്ടറി തബ്ഷീര്‍ അലി, വൈസ് പ്രസിഡന്റ് അജയ് , സി.എസ്.ഡബ്ല്യൂ.എയുടെയും ലസാഗുവിന്റെയും മെമ്പേഴ്സും പരിപാടിയിൽ പങ്കെടുത്തു.