കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനായ് നേതാക്കൾ നേരിട്ട് ടൗണിലെ കടകളിൽ സമ്പർക്കത്തിനെത്തിയത് പ്രവർത്തകർക്കും,ജനങ്ങൾക്കും ആവേശമായി. കേന്ദ്രസർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച് ജനങ്ങളുമായി നേതാക്കൾ നേരിട്ട് സംവദിക്കുകയും ജനാഭിപ്രായം സ്വീകരിക്കുകയുമാണ് മഹാ സമ്പർക്കത്തിലൂടെ ബി.ജെ.പി.ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ സമ്പർക്ക പരിപാടി മാവൂർ റോഡിലെ ആർ.പി.മാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു.

മിഠായിതെരുവിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ് സമ്പർക്കത്തിന് നേതൃത്വം നൽകി.

സ്വർണ്ണ വ്യാപാര കേന്ദ്രമായ കമ്മത്ത് ലൈനിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ നേതൃത്വത്തിൽ നടന്ന മഹാ സമ്പർക്കത്തിന് വ്യാപാരികൾ ഊഷ്മള സ്വീകരണം നൽകി.
