കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം ജന്മദിനത്തോടനുബന്ധിച്ച് നടന്നു വരുന്ന സേവനപാക്ഷികത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ദിവ്യാംഗര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വ്വഹിച്ചു. എല്ലാമണ്ഡലങ്ങളിലും ഉപകരണങ്ങളുടെ വിതരണം നടന്നു. 26 മണ്ഡലങ്ങളിലായി നൂറോളം ദിവ്യാംഗര്‍ക്കാണ് വീല്‍ചെയര്‍, വാക്കര്‍, ഊന്നുവടി തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, ട്രഷറര്‍ വി.കെ. ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്‍, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ.രമ്യാ മുരളി എന്നിവര്‍ സംബന്ധിച്ചു.