കോഴിക്കോട്:കെ.എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എംഎൽഎയുടെ മൊഴിയെടുത്തു. കണ്ണൂരിൽ നിന്നുള്ള വിജിലൻസ് സംഘമാണ് കോഴിക്കോട് പൊലീസ് ക്ലബ്ബിൽ വെച്ച് മൊഴിയെടുത്തത്. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. അന്ന് കെ.പി.എ മജീദ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെകട്ടറിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് കെ.പി.എ മജീദിന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ വിജിലൻസ് DYSP യെ കണ്ടത് സൗഹ്യദ സന്ദർശനത്തിന്റെ ഭാഗമായാണെന്നായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം.