General

വിദ്യാര്‍ഥികളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍


തൃശൂര്‍: കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികലെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷാ ആണ് റിമാന്‍ഡിലായത്. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഇയാളെ കൂര്‍ഗില്‍ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ തൃശൂരിലെത്തിച്ചു.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

പിന്നാലെ ഇയാള്‍ക്കെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലിസാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.


Reporter
the authorReporter

Leave a Reply