Sunday, December 22, 2024
General

ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവീസ് സെന്റർ മന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു


കൊച്ചി: വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവീസ് സെന്റർ ബഹുമാനപ്പെട്ട ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ ജോർജ് കുര്യൻ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇത് വിദേശത്തുനിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും.

നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ കൊണ്ടുവരാൻ അനുമതിയുള്ളു.


ഇതുസംബന്ധിച്ചു നേരെത്തെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി ശ്രീമതി വർഷ ജോഷി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടുമായി കരാർ ഒപ്പുവച്ചു. ഈ തീരുമാനത്തോടുകൂടി യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്.സുഹാസ് പറഞ്ഞു.

കന്നുകാലികളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപ്തി തടയുന്നതിനുവേണ്ടി 1898-ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം, 2001-ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.


Reporter
the authorReporter

Leave a Reply