GeneralHealth

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ

Nano News

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. 23-ാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, ഒരു പേരൂർക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത് കാവിൻകുളത്തിൽ നിന്നെന്നാണ് നിഗമനം. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.


Reporter
the authorReporter

Leave a Reply