Sunday, December 22, 2024
Local News

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ്; സി.പി.എം, കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി


റഫീഖ് തോട്ടുമുക്കം

മുക്കം: മലയോര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന
കൈതപ്പൊയിൽ അഗസ്ത്യൻ മുഴി നിർമാണത്തിൽ കരാറുകാർ അനാസ്ഥ കാണിക്കുകയാണന്നാരോപിച്ചും കരാറുകാരനെതിരെ നടപടിയാവശ്യപ്പെട്ടുമാണ് സി.പി.എം പ്രവർത്തകരുടേയും കോൺഗ്രസ് പ്രവർത്തകരുടേയും നേത്യത്വത്തിൽ
തിരുവമ്പാടി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സി.പി.എം പ്രവർത്തകരാണ് ആദ്യം സമരവുമായെത്തിയത്.
ഒന്നര വർഷക്കാലാവധിയിൽ പ്രവൃത്തിയാരംഭിച്ച റോഡ് കാലാവധി അവസാനിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ തന്നെയാണ്.ഇതോടെ മൂന്ന് വർഷത്തിലധികമായി വലിയ ദുരിതമാണ് യാത്രക്കാരും പ്രദേശവാസി വാസികളും അനുഭവിക്കുന്നത് .ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധ സമരങ്ങൾ.

സി.പി.എം നേതൃത്വത്തിൽ നടന്ന മാർച്ച് സി.പി.എം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം വി.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. സുനിൽ ഖാൻ അധ്യക്ഷനായി. ജോളി ജോസഫ്,സജി ഫിലിപ്പ്,സി.എൻ പുരുഷോത്തമൻ
ഗണേഷ് ബാബു,ഗീത വിനോദ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് അടിയന്തര നടപടിയാവശ്യപ്പെട്ട് സി.പി.എം നേതാക്കൾ അസിസ്റ്റൻറ് എഞ്ചിനീയർ ആദർശിന് നിവേദനവും നൽകി.

11.30 ഓടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. കോടഞ്ചേരി, തിരുവമ്പാടി മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം.
റോഡ് പ്രവൃത്തി വിഷയത്തിൽ സർക്കാരും കരാറുകാരനും തമ്മിൽ ഒത്തുകളിക്കുകയാണന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തിയിൽ വലിയ അഴിമതി നടന്നതായും കോൺഗ്രസ് ആരോപിച്ചു.
സമരം ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസി. സണ്ണി കാപ്പാട്ടുമല അധ്യക്ഷനായി.
വിൻസെന്റ് വടക്കേ മുറിയിൽ സംസാരിച്ചു


Reporter
the authorReporter

Leave a Reply