കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളായ മൊയ്തു മൗലവി ദേശീയ മ്യൂസിയത്തിൻ്റെയും നടക്കാവ് കേളപ്പജി പാർക്കിൻ്റെയും ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹരിക്കണമെന്നും
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളോടുള്ള കോർപ്പറേഷൻ്റെ അവഗണന അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട്
ബി ജെ പി നടക്കാവ് മണ്ഡലം കമ്മിറ്റി കേളപ്പജി പാർക്കിന് മുന്നിൽ സംഘടിപ്പിച്ച സമര സദസ്സ്
സംസ്ഥാന സമിതി അംഗം പി. രമണി ഭായ് ഉദ്ഘാടനം ചെയ്തു
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ സമാപന പ്രസംഗവും നടത്തി
മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി കെ. ബസന്ത് നന്ദിയും പറഞ്ഞു
മണ്ഡലം വൈസ് പ്രസിഡണ്ട് ലതിക ചെറോട്ട്, പി.ശിവദാസൻ, മധു കാമ്പുറം ടി.പി. സുനിൽ രാജ്, ആർ. അനിൽ , സോയ അനീഷ് , ജൂല അമിത്ത്, എം.സ്വരാജ്, പി.രാജനന്ദിനി, പി. രഞ്ജിത്ത്, വി. ശരവണൻ എന്നിവർ നേതൃത്വം നൽകി