കോഴിക്കോട് : വെസ്റ്റ് ഹിൽ വ്യാവസായിക മേഖലയ്ക്ക് സമീപത്തുള്ള കോർപ്പറേഷൻ്റെ അജൈവ മാലിന്യ കേന്ദ്രം കത്തിയിട്ട് ഒരു വർഷമാകാറായിട്ടും പ്രതികളെ അറസ്റ്റ് ചെയാത്തതിൽ പ്രതിഷേധിച്ച് ബി.ജെ പി സംഘടിപ്പിച്ച നിൽപ്പു സമരം നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാനം ചെയ്തു.
വീടുകളിലെ ചെറിയ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചാൽ വീട്ടുകാർക്കെതിരെ നടപടി സ്വീകരിക്കുന്ന കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള മാലിന്യ കേന്ദ്രത്തിൽ ടൺ കണക്കിന് വൻ പ്ലാസ്റ്റിക്ക് ശേഖരം കത്തിയിട്ട് ഉത്തരവാദിയായ മേയർക്കെതിരെ കേസ് എടുക്കാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും
ഒരു നാട്ടിൽ രണ്ട് ഇരട്ട നീതി നടപ്പിലാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് മാലിന്യ കേന്ദ്രം കത്തിയിട്ട് ഒരു വർഷം തികയുന്ന ഒക്ടോബർ 8 ന് ബി.ജെ.പി. വെള്ളയിൽ പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ കുട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ. ഷൈബു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി പി.കെ. മാലിനി, മഹിളമോർച്ച ജില്ല കമ്മിറ്റി അംഗം റുബി പ്രകാശ്, ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ്, മധുകാമ്പുറം, വർഷ അർജൂൻ, ഏരിയ ജനറൽ സെക്രട്ടറിമാരായ മാലിനി സന്തോഷ്, ടി.കെ. അനിൽകുമാർ, വൈസ് പ്രസിഡണ്ട് ടി.പി.സജീവ് പ്രസാദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ്, ടി.ഇ ഗോപു, സുഭീഷ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.പി.പുരുത്തേമൻ, സോഷ്യൽ മീഡിയ കോ കൺവീനർ അരുൺ രാമദാസ് നായക്ക്, രാജശ്രീ സന്തോഷ്, രാജീവൻ, രതീഷ്,ഹരിഹരൻ , സൗമ്യ എന്നിവർ പ്രസംഗിച്ചു.