കോഴിക്കോട് :താമരശ്ശേരയിൽ അശ്രദ്ധമായി വാഹനം ഓടിച്ച വിദ്യാർത്ഥിക്ക് പരിക്ക്. അശ്രദ്ധമായി ഇരുചക്ര വാഹനത്തിൽ റോഡ് മുറിച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ മറ്റൊരു വാഹനം വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ നിസ്സാര പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 













