Local News

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Nano News

ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തു നിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍.


Reporter
the authorReporter

Leave a Reply