കോഴിക്കോട്:-കേരള ഡെമോക്രാറ്റിക് പാർട്ടി കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും മതസൗഹാർദ്ദ കൂട്ടായ്മയും സംഘടിപ്പിച്ചു.കെ.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.ജനാധിപത്യ സംരക്ഷണത്തിനും കള്ളവോട്ട് കൊള്ളക്കെതിരെയും രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാണെന്ന് കെ.ടി അരവിന്ദാക്ഷൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ.ഡി.പി കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു .കെ.ശോഭന മുഖ്യപ്രഭാക്ഷണം നടത്തി. കെ.ഡി.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ വേണുഗോപാലക്കുറുപ്പ്, ഇ .പി മനോഹരൻ,കെ.ജെ മാത്യു,
നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അർജുനൻ.കെ, സെക്രട്ടറിമാരായ കെ. ജോർജ്ജ്, എൻ.മോയിൻകുട്ടി, ആർ.കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.