GeneralLatest

സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Nano News

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്.കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം. കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഈ മേഖലയിലുണ്ടായിരുന്നു.

Reporter
the authorReporter

Leave a Reply