കുടുംബശ്രീ കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി ഡി എസിലെ വിഷു വിപണന മേള പുതിയങ്ങാടിയില്‍ തുടങ്ങി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി ഷിജിന ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രസീന , പ്രൊജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍, സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ എം. അംബിക, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഴ് സ്റ്റാളുകളിലായി ദാഹശമനിമുതല്‍ തുണിത്തരങ്ങളും അലങ്കാര ചെടികളുമെല്ലാം മിതമായ തുകയില്‍ ലഭ്യമാവും. മേള 14ന് സമാപിക്കും.