കോഴിക്കോട്:: ഭാരതീയ ജനതാ പാർട്ടി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ബേപ്പൂരിൽ നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവർക്ക് വേണ്ടി ഏറ്റവും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് അത് നടപ്പിലാക്കി ലോകത്തിന് മുന്നിൽ അംഗീകാരം നേടിയ രാജ്യമായി ഇന്ത്യ മാറിയെന്ന് വി.കെ സജീവൻ പറഞ്ഞു.
കേന്ദ്ര വിഹിതം കൃത്യസമയത്ത് നൽകുന്നുണ്ടെങ്കിലും അത് യഥാസമയം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലതാമസം വരുത്തുകയാണെന്നും ചില രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും സജീവൻ കൂട്ടിച്ചേർത്തു.
മഹിള മോർച്ച സംസ്ഥാന സെക്രട്ടറി
പൊന്നത്ത് ഷൈമ അധ്യക്ഷം വഹിച്ചു.
ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി നാരങ്ങയിൽ ശശിധരൻ, ജില്ലാ കമ്മറ്റി അംഗം ടി. അനിൽകുമാർ, മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത്, മഹിള മോർച്ച ജില്ലാ സെക്രട്ടറി സോമിത എന്നിവർ സംബന്ധിച്ചു.