GeneralLatest

അമിത വേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

Nano News

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍  ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനുള്ളിലായി. നാട്ടുകാര്‍ എത്തി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്താണ് അപകടം.അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

 


Reporter
the authorReporter

Leave a Reply