Saturday, January 4, 2025
GeneralLatest

വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സ്വന്തം: നേട്ടം 21 വർഷത്തിന് ശേഷം


ന്യൂഡൽഹി: വിശ്വസുന്ദരി പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയത്. 2000-ൽ ലാറ ദത്ത കിരീടം നേടിയതിന് 21 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം.

ഇസ്രയേലിലെ എയ്‌ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021ൽ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സന്ധു പങ്കെടുത്തിരുന്നു. പരാഗ്വെയുടെ നാദിയ ഫെരേരയെയും ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയെയും പിന്തള്ളിയാണ് പഞ്ചാബിൽ നിന്നുള്ള 21-കാരി കിരീടം നേടിയത്.

2020ലെ മുൻ മിസ് യൂണിവേഴ്സ് മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.ചണ്ഡീഗഡ് ആസ്ഥാനമായുള്ള മോഡലിന് മുമ്പ്, രണ്ട് ഇന്ത്യക്കാർ മാത്രമേ മിസ് യൂണിവേഴ്സ് പട്ടം നേടിയിട്ടുള്ളൂ – അഭിനേതാക്കളായ സുസ്മിത സെൻ 1994 ലും ലാറ ദത്ത 2000 ലും.


Reporter
the authorReporter

Leave a Reply