CRIMELatestpolice &crime

പട്ടാപ്പകൽ വാഹനമിടിപ്പിച്ച് മാല കവരാൻ ശ്രമിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Nano News

കോഴിക്കോട്:വാടകക്കെടുത്ത ഇൻറർസെപ്റ്റർ ബുള്ളറ്റ് ഉപയോഗിച്ച് സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിപ്പിച്ച് തള്ളിയിട്ട് മാല കവരാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി സ്വദേശി ആദിൽ മുഹമ്മദ്(30) ആണ് ഡി. സി. പി. അരുൺ കെ. പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും, ഫറോക് ACP സിദ്ധീഖിൻറെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസിൻ്റെയും പിടിയിലായത്.
പന്തീരങ്കാവ് പാറക്കണ്ടി മീത്തൽ എന്ന സ്ഥലത്ത് വെച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം.
പന്തീരങ്കാവ് സ്വദേശി പ്രസീദയും മകളുമൊന്നിച്ച് സ്കൂട്ടറിൽ പോവുമ്പോഴാണ് ഇടിച്ചിട്ടത്.തെറിച്ച് വീണ പ്രസീദയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതിയെ മനോധൈര്യം കൊണ്ട് തടയുകയായിരുന്നു.പ്രസീദക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ പന്തീങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടാതെ സിറ്റി ക്രൈം സ്ക്വാഡും സ്ഥലത്തെത്തി സമീപ പ്രദേശങ്ങളിലേയും മറ്റും നൂറോളം CCTV ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ പഴുതടച്ച അന്വേഷണത്തിൽ രാത്രി ഒമ്പതു മണിയോടെ പ്രതിയിലേക്കെത്തുകയായിരുന്നു.ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന പ്രതി രണ്ടു വർഷമായി നാട്ടിലുണ്ട്.സാമ്പത്തിക ബാധ്യത മറികടക്കാനാണ് പിടിച്ചുപറിയിലേക്ക് തിരിഞ്ഞത്.
ഇയാൾ മറ്റു കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്.

പന്തീരങ്കാവ് ഇൻസ്പെക്ടർ ഇൻ ചാർജ് S സതീഷ്കുമാർ SI മാരായ നിധിൻ A ,ഫിറോസ് AK
CPO അരുൺ ഘോഷ് PP
സിറ്റി ക്രൈം സ്ക്വാഡ് ASI ഹാദിൽ കുന്നുമ്മൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Reporter
the authorReporter

Leave a Reply